ദുബായ്: യുഎഇലുടനീളം അസ്ഥിര കാലാവസ്ഥ കാലാവസ്ഥാ അനുഭവപ്പെടുന്ന സാഹചര്യത്തിൽ വിമാന സർവ്വീസുകൾ വൈകാനിടയുണ്ടെന്ന് മുന്നറിയിപ്പ് നൽകി എയർ അറേബ്യ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ അടുത്ത 24 മണിക്കൂറിനുള്ളിൽ യുഎഇയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളെ ഇത് ബാധിച്ചേക്കാമെന്നാണ് എയർ അറേബ്യ വ്യകതമാക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ പ്രതീക്ഷിക്കുന്ന അസ്ഥിരമായ കാലാവസ്ഥ കാരണം, യുഎഇയിൽ നിന്നുള്ളതും യുഎഇയിലേക്കുള്ളതുമായ വിമാനങ്ങൾക്ക് കാലതാമസം നേരിടാൻ സാധ്യതയുണ്ട്. ഏറ്റവും പുതിയ അപ്ഡേറ്റുകൾക്കായി ദയവായി നിങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു.
എയർ അറേബ്യയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും യാത്രക്കാർ അവരുടെ ഫ്ളൈറ്റ് സ്റ്റാറ്റസ് നിരീക്ഷിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.





