അജ്മാനിലേക്കും ഷാർജയിലേക്കുമുള്ള ഇന്റർസിറ്റി ബസ് സർവ്വീസുകൾ താത്ക്കാലികമായി നിർത്തിവെച്ചു

ഷാർജ: അജ്മാനിലേക്കും ഷാർജയിലേക്കുമുള്ള ഇന്റർസിറ്റി ബസ് സർവ്വീസുകൾ താത്ക്കാലികമായി നിർത്തിവെച്ചതായി അറിയിപ്പ്. അസ്ഥിര കാലാവസ്ഥയെ തുടർന്നാണ് സർവ്വീസുകൾ താത്ക്കാലികമായി നിർത്തിവെച്ചതെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വ്യക്തമാക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സർവ്വീസ് നിർത്തിവെയ്ക്കും. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും അധികൃതർ അറിയിച്ചു.

അതേസമയം, ദുബായ് മെട്രോ സർവീസുകൾ സാധാരണഗതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ട്രെയിനുകൾ ഷെഡ്യൂൾ ചെയ്ത പ്രകാരം ഓടുന്നുണ്ടെന്നും ആർടിഎ വ്യക്തമാക്കി. കാലാവസ്ഥ അസ്ഥിരമായി തുടരുന്നതിനാൽ യാത്രക്കാർ ഔദ്യോഗിക ആർടിഎ ചാനലുകൾ വഴി അപ്ഡേറ്റുകൾ പരിശോധിക്കണമെന്നും അതിനനുസരിച്ച് യാത്രകൾ ആസൂത്രണം ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

കനത്ത മഴ അനുഭവപ്പെടുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. സാധ്യമാകുന്നിടത്തോളം വീടുകൾക്കുള്ളിൽ തന്നെ തുടരുന്നതാണ് നല്ലത്. പൊതുജന സുരക്ഷ ഉറപ്പാക്കാൻ അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!