കനത്ത മഴ; യുഎഇയിൽ വിവിധ വിമാന സർവ്വീസുകൾ റദ്ദാക്കി

ദുബായ്: യുഎഇയിൽ അനുഭവപ്പെട്ട ശക്തമായ മഴയെ തുടർന്ന് ചില വിമാന സർവ്വീസുകൾ റദ്ദാക്കി. എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ് തുടങ്ങിയവയുടെ വിമാന സർവ്വീസുകളാണ് റദ്ദാക്കിയത്. കനത്ത മഴയെ തുടർന്ന് പല റോഡുകളിലും വെള്ളം കയറിയിരുന്നു. ഇത് ഗതാഗതത്തെ സാരമായി ബാധിച്ചു.

അസ്ഥിര കാലാവസ്ഥയെ തുടർന്ന് ദുബായിൽ നിന്ന് അജ്മാനിലേക്കും ഷാർജയിലേക്കുമുള്ള ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അതേസമയം, അബുദാബി പോലീസിന്റെ ട്രാഫിക് ഡയറക്ടറേറ്റും സുരക്ഷാ പട്രോളിംഗും ഗതാഗത പട്രോളിംഗ് ശക്തമാക്കുകയും മഴയുടെ ഫലമായുണ്ടാകുന്ന പ്രത്യാഘാതങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തു. ഗതാഗതം മെച്ചപ്പെടുത്തുന്നതിനും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും എമിറേറ്റിലെ വിവിധ തെരുവുകളിലും റോഡുകളിലും വെള്ളം കെട്ടിക്കിടക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ തടയുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ അധികൃതർ നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!