ദുബായ്: ഗ്ലോബൽ വില്ലേജ് വീണ്ടും തുറന്നു. വ്യാഴാഴ്ചത്തെ മഴയെത്തുടർന്ന് അടച്ചിട്ടിരുന്ന ദുബായ് ഗ്ലോബൽ വില്ലേജ് പാർക്ക് ഇന്ന് വൈകിട്ട് 4 മണി മുതൽ വീണ്ടും തുറന്നതായി അധികൃതർ അറിയിച്ചു. കാലാവസ്ഥ മെച്ചപ്പെട്ടു തുടങ്ങിയതോടെ, ദുബായ് മുനിസിപ്പാലിറ്റി എല്ലാ പൊതു ബീച്ചുകളും, പാർക്കുകളും , ഓപ്പൺ എയർ മാർക്കറ്റുകളും വീണ്ടും തുറക്കുമെന്നും പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുമെന്നും വ്യക്തമാക്കി. അതേസമയം, സുരക്ഷാ നടപടികൾ പാലിക്കുന്നത് തുടരണമെന്ന് അതോറിറ്റി താമസക്കാരോട് അഭ്യർത്ഥിച്ചു.
അതേസമയം, ദുബായ്ക്കും ഷാർജയ്ക്കും ഇടയിലുള്ള ഫെറി സർവീസുകൾ താൽകാലികമായി നിർത്തിവെച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടർന്നാണ് നടപടി. ഔദ്യോഗിക അപ്ഡേറ്റുകൾ നിരീക്ഷിക്കാനും ഇതര യാത്രാ ക്രമീകരണങ്ങൾ പരിഗണിക്കാനും യാത്രക്കാരോട് അതോറിറ്റി നിർദ്ദേശിച്ചു.





