അബുദാബി: യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂടൽമഞ്ഞിനും ദൃശ്യപരത കുറയുന്നതിനും സാധ്യതയുള്ളതിനാൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 10 മണി വരെ അലേർട്ട് നിലവിലുണ്ട്. യുഎഇയുടെ ചില ഭാഗങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ വീശുന്ന വടക്കുപടിഞ്ഞാറൻ കാറ്റിനും അറേബ്യൻ ഗൾഫിൽ കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
ജനുവരി 4 ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി വരെ യെല്ലോ അലേർട്ട് സജീവമാണ്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ അറിയിപ്പ് പ്രകാരം, യുഎഇയിലെ താമസക്കാർക്ക് പൊടി നിറഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ അന്തരീക്ഷം പ്രതീക്ഷിക്കാം. ചില കിഴക്കൻ ഉൾപ്രദേശങ്ങളിൽ രാത്രിയിലും തിങ്കളാഴ്ച രാവിലെയും ഈർപ്പം പ്രതീക്ഷിക്കുന്നു.






