ജിദ്ദ: സൗദിയിൽ വാഹനാപകടം. മദീന-ജിദ്ദ ഹൈവേയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു. ദമ്പതികളടക്കം ഏഴുപേരാണ് അപകടത്തിൽ പെട്ടത്. വെള്ളില സ്വദേശി നടുവത്ത് കളത്തിൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ (40), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ, മകൻ ആദിൽ (13) എന്നിവരാണ് മരിച്ചത്.
മദീന ഹൈവേയിലെ വാദി ഫറയിൽ വെച്ച് ഇവരുടെ വാഹനം പുല്ലുലോറിയിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. മൂന്ന് പെൺമക്കൾ രണ്ട് ആശുപത്രിയിലായി ചികിത്സയിലാണ്. ജിദ്ദയിൽ സ്ഥിര താമസക്കാരായ മലയാളി കുടുംബം മദീന സന്ദർശനത്തിന് പോയപ്പോഴാണ് അപകടമുണ്ടായത്.






