യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ തീരുവ പ്രഖ്യാപനം എങ്ങനെ നടപ്പാക്കുമെന്നും അത് രാജ്യത്തിന്റെ ഭക്ഷ്യ ഇറക്കുമതിയെ ബാധിക്കുമോ എന്നും വ്യക്തമല്ലെന്ന് യുഎഇയുടെ വിദേശ വ്യാപാര മന്ത്രി താനി അൽ സെയൂദി പറഞ്ഞു.
ഇറാനുമായി വ്യാപാരം നടത്തുന്ന ഏതൊരു രാജ്യത്തിനും 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പരാമർശം. ഇറാനുമായി ബിസിനസ്സ് നടത്തുന്ന ഏതൊരു രാജ്യവും അമേരിക്കയുമായി നടത്തുന്ന ഏതൊരു ബിസിനസിനും 25% തീരുവ നൽകേണ്ടിവരും. ഈ ഉത്തരവ് അന്തിമവും നിർണായകവുമാണ് ഉടൻ പ്രാബല്യത്തിൽ വരുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞിരുന്നു.
എന്നാൽ താരിഫുകൾ സംബന്ധിച്ച് “ഇതുവരെ വ്യക്തതയില്ല” എന്നാൽ വിശദാംശങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഒരു പരിപാടിയിൽ സംസാരിക്കവെ യുഎഇ മന്ത്രി പറഞ്ഞു.
യുഎഇ ഇറാന്റെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ്. വിശദാംശങ്ങൾ പുറത്തുവന്നുകഴിഞ്ഞാൽ, ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിലും ലഭ്യതയിലും വിലനിർണ്ണയത്തിലും യുഎഇ ചെലുത്തുന്ന സ്വാധീനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും.






