ഗൾഫ് സെക്ടറിൽ അധികമായി 10 കിലോ ലഗേജ് കൊണ്ടുപോകാനുള്ള ഓഫറുമായി എയര്‍ ഇന്ത്യ എക്സപ്രസ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ അധികമായി പത്ത് കിലോ ലഗേജ് കൊണ്ടുപോകാനുള്ള അവസരമാണ് എയര്‍ലൈന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രവാസികള്‍ക്ക് പുതുവത്സര സമ്മാനമായാണ് കുറഞ്ഞ നിരക്കില്‍ അധിക ലഗേജ് കൊണ്ടുപോകാന്‍ അവസരം നല്‍കുന്നത്. യുഎഇ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈത്ത, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം. അഞ്ച് കിലോ, പത്ത് കിലോ എന്നിങ്ങനെ അധിക ലഗേജുകള്‍ കുറഞ്ഞ നിരക്കില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. യുഎഇയില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് അധികമായുളള ലഗേജിന് ഓരോ കിലേക്കും രണ്ട് ദിര്‍ഹം വീതം നല്കിയാല് മതിയാകും.
When all you need is what fits overhead, Xpress Lite keeps things effortless. A cabin-baggage-only fare made for the days you want to save more, travel light, and #XploreMore✈️.
Pre-book on https://t.co/rMBTOFABRt, the AIX mobile app, or through your travel agent. pic.twitter.com/oXZDSjHaX6
— Air India Express (@AirIndiaX) January 16, 2026





