ദുബായ്: യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി. തീരദേശ, വടക്കൻ പ്രദേശങ്ങളിൽ താഴ്ന്ന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുലർച്ചെ 3:40 മുതൽ രാവിലെ 10 വരെ മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ റെഡ് അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
രാജ്യത്തുടനീളം താപനില സുഖകരമായി തുടരും, ഉയർന്ന താപനില 25 ഡിഗ്രി സെൽഷ്യസിൽ കൂടില്ല. അബുദാബിയിൽ 18 ഡിഗ്രി സെൽഷ്യസും ദുബായിൽ 19 ഡിഗ്രി സെൽഷ്യസും ആയിരിക്കും കുറഞ്ഞ താപനില. ആന്തരിക പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ രാത്രിയിലും ഞായറാഴ്ച രാവിലെയും ഈർപ്പമുള്ളകാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. മിതമായ കാറ്റ് വീശാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നു. കടൽ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയുമുണ്ട്.





