ഇന്നലെ ആരംഭിച്ച ഏഷ്യൻകപ്പ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ഇന്ന് ഇന്ത്യ തായ്‌ലൻഡിനെ നേരിടും. ഗ്രൂപ്പ് എ മൽസരത്തിൽ, ഇന്ത്യൻ സമയം ഇന്നു രാത്രി 9.30നാണ് മത്സരം. ഏഴാം ഏഷ്യൻ കപ്പിൽ ഇറങ്ങുന്ന തായ്‌ലൻഡ് 1972ൽ മൂന്നാം സ്ഥാനത്തെത്തിയ ടീമാണ്. ഇന്ത്യയുടെ നാലാമത്തെ ഏഷ്യൻ കപ്പ് ആണ് ഇത്. 1964ൽ രണ്ടാം സ്ഥാനത്തെത്തി എന്നതാണ് ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടം.
ഫിഫ റാങ്കിൽ ഇന്ത്യയാണ് മുന്നിൽ.97 ആം റാങ്ക് ആണ് ഇന്ത്യക്ക്, തായ്‌ലാൻഡിനു 118 ഉം.
യുഎഇ, ബഹ്റൈൻ തുടങ്ങിയവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. പത്തിന് യുഎഇയ്ക്കെതിരെയും 14ന് ബഹ്റൈനെതിരെയുമാണ് ഇന്ത്യയുടെ പിന്നീടുള്ള മൽസരങ്ങൾ.