ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പത്മവിഭൂഷൺ ലഭിച്ചു. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയാണിത്. സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ ടി തോമസിനും പി നാരായണനും പത്മവിഭൂഷൺ ലഭിച്ചവരിൽ ഉൾപ്പെടുന്നു. ഇത്തവണ പത്മവിഭൂഷൺ ലഭിച്ച അഞ്ച് പേരിൽ മൂന്നുപേരും മലയാളികൾ ആണെന്നത് കേരളത്തിന് അഭിമാന നേട്ടമാണ്.
നടൻ മമ്മൂട്ടി, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തുടങ്ങിയവർക്ക് പത്മഭൂഷൻ പുരസ്കാരം ലഭിച്ചു. കലാമണ്ഡലം വിമല മേനോൻ, കൊല്ലക്കൽ ദേവകി അമ്മ, എ മുത്തുനായകം എന്നിവർക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചു.





