ദുബായ്: യുഎഇയിൽ ഇന്ന് നേരിയതോ ഭാഗികമായോ മേഘാവൃതമായ കാലാവസ്ഥആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില കിഴക്കൻ പ്രദേശങ്ങളിൽ താഴ്ന്ന മേഘങ്ങൾ രൂപപ്പെടുകയും തീരത്തിന്റെ ചില ഭാഗങ്ങളിൽ രാത്രിയിലും ബുധനാഴ്ച രാവിലെയും ഹ്യുമിഡിറ്റിവർദ്ധിക്കുകയും ചെയ്യുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM ) അറിയിച്ചു. പലയിടങ്ങളിലായിനേരിയ രാത്രി നേരിയ മഴയ്ക്കും സാധ്യതയുണ്ട്
വടക്കുകിഴക്ക് മുതൽ തെക്കുകിഴക്ക് വരെ നേരിയതോ മിതമായതോ ആയ കാറ്റ് പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഇടയ്ക്കിടെ മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിൽ വരെ ശക്തി പ്രാപിക്കും, അതേസമയം അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സമുദ്രാവസ്ഥ നേരിയ തോതിൽ തുടരുമെന്ന് എൻസിഎം അതിന്റെ ദൈനംദിന ബുള്ളറ്റിനിൽ അറിയിച്ചു.
ഉൾനാടൻ പ്രദേശങ്ങളിൽ താപനില 31 ഡിഗ്രി സെൽഷ്യസ് വരെയും, തീരങ്ങളിലും ദ്വീപുകളിലും ഏകദേശം 29 ഡിഗ്രി സെൽഷ്യസും, പർവതപ്രദേശങ്ങളിൽ ഏകദേശം 22 ഡിഗ്രി സെൽഷ്യസും വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു, രാത്രിയിൽ തണുപ്പ് കുറയും.





