യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; താപനില കുറയുമെന്നും കാലാവസ്ഥാ പ്രവചനം

അബുദാബി: യുഎഇയിൽ ഫെബ്രുവരി അഞ്ച് വ്യാഴാഴ്ച്ച താപനില കുറയുമെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി. രാജ്യത്തെ ചില ഭാഗങ്ങളിൽ മൂടൽ മഞ്ഞ് അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. യുഎഇ സമയം രാവിലെ 9.30 ഫോഗ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

താപനില 15ºC നും 29ºC നും ഇടയിലായിരിക്കും. അബുദാബിയിലും ദുബായിലും കുറഞ്ഞ താപനില 16ºC ആയിരിക്കും. യുഎഇയിൽ ബുധനാഴ്ച രാവിലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില അൽ ഐനിലെ രക്‌നയിൽ യുഎഇ പ്രാദേശിക സമയം രാവിലെ 6.30 ന് 6.4°C ആയിരുന്നു.

വ്യാഴാഴ്ച, വടക്കൻ, കിഴക്കൻ പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ചില സമയങ്ങളിൽ മേഘാവൃതമായകാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മഴ പെയ്യാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നു. ചില തീരദേശ, ഉൾപ്രദേശങ്ങളിൽ രാത്രിയിലും വെള്ളിയാഴ്ച രാവിലെയും കാലാവസ്ഥ ഈർപ്പമുള്ളതായിരിക്കും. മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്.

വടക്ക് പടിഞ്ഞാറ് മുതൽ വടക്കുകിഴക്ക് വരെയുള്ള ദിശകളിൽ മിതമായതോ നേരിയതോ ആയ കാറ്റ് വീശിയേക്കും. അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!