യുഎഇയിൽ സ്വർണ്ണവിലയിൽ കുറവ്

ദുബായ്: കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. യുഎഇയിൽ ഇന്ന് ഒരു ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന് 589.75 ദിർഹമാണ് നിരക്ക്. ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് 546.00 ദിർഹവും ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന് 448.75 ദിർഹവുമാണ് യുഎഇയിലെ ഇന്നത്തെ നിരക്ക്.

ബുധനാഴ്ച്ച യുഎഇയിൽ 24 കാരറ്റ് സ്വർണ്ണത്തിന് 593.50 ദിർഹമായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് ബുധനാഴ്ച്ച 549.50 ദിർഹമായിരുന്നു നിരക്ക്. ജനുവരി അവസാന വാരത്തിൽ സ്വർണ്ണവില 24 കാരറ്റിന് 640 ദിർഹത്തിന് അടുത്തെത്തിയിരുന്നു. എന്നാൽ ജനുവരി 29 മുതൽ വിലയിൽ ഇടിവ് സംഭവിക്കുകയും ആ മാസത്തെ നേട്ടത്തിന്റെ വലിയൊരു ഭാഗം ഇല്ലാതാവുകയും ചെയ്തു.

ഫെബ്രുവരി ആദ്യവാരം വില 594 ദിർഹത്തിനടുത്ത് നിന്നെങ്കിലും പിന്നീട് വീണ്ടും താഴുകയായിരുന്നു. എങ്കിലും ജനുവരി ആദ്യവാരത്തിലെ വിലയേക്കാൾ ഉയർന്ന നിരക്കിലാണ് ഇപ്പോഴും സ്വർണ്ണ വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണ്ണ വില ഔൺസിന് 5,000 ഡോളറിന് താഴേക്ക് പോയി. നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയതും പുതിയ മുന്നേറ്റത്തിനുള്ള കാരണങ്ങൾ ഇല്ലാത്തതും വിലയെ ബാധിച്ചിട്ടുണ്ട്. ജനുവരി 29-ലെ സർവ്വകാല റെക്കോർഡിനേക്കാൾ 1,000 ഡോളറോളം താഴെയാണ് ഇപ്പോഴത്തെ രാജ്യാന്തര വില.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!