ദുബായിൽ റമദാൻ മാസത്തിൽ നടപ്പിലാക്കുന്ന പൊതു പാർക്കിംഗ് സമയം ദുബായിയുടെ ആർടിഎ പ്രഖ്യാപിച്ചു. ഇതനുസരിച്ച് റമദാൻ മാസത്തിൽ തിങ്കൾ മുതൽ ശനി വരെയുള്ള രണ്ട് പീരിയഡുകളിൽ പാർക്കിംഗ് ഫീസ് ബാധകമായിരിക്കും. ആദ്യ പീരിയഡ് രാവിലെ 8 മുതൽ വൈകുന്നേരം 6 വരെയും രണ്ടാമത്തേത് രാത്രി 8 മുതൽ അർദ്ധരാത്രി 12 വരെയും ആയിരിക്കും.
6 മണി മുതൽ 8 മണി വരെ 2 മണിക്കൂർ സൗജന്യ പാർക്കിംഗ് ആയിരിക്കും. ബഹുനില പാർക്കിംഗ് സൗകര്യങ്ങൾ 24/7 പ്രവർത്തിക്കുമെന്നും ആർടിഎ അറിയിച്ചു






