റിയാദ്: സൗദിയിൽ മാസപ്പിറ ദൃശ്യമായി. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഫെബ്രുവരി 18 ബുധനാഴ്ച്ചയാണ് റമദാൻ 1. അതേസമയം, ഫെബ്രുവരി 19 വ്യാഴാഴ്ച്ചയായിരിക്കും ഒമാനിൽ റമദാൻ മാസം ആരംഭിക്കുക. യുഎഇയിലെ പ്രസിഡൻഷ്യൽ കോടതി ഫെബ്രുവരി 18 ബുധനാഴ്ച റമദാനിന്റെ ആദ്യ ദിവസമാണെന്ന് പ്രഖ്യാപിച്ചു.





