ദുബായിലെ പള്ളികള്‍ക്ക് സമീപമുള്ള പാര്‍ക്കിങ് സോണുകളില്‍ 24 മണിക്കൂറും സൗജന്യ പാര്‍ക്കിങ്

Free all-day parking at dubai mosques announced for Ramadan

റമദാന്‍ മാസത്തില്‍ ദുബായിലെ പള്ളികള്‍ക്ക് സമീപമുള്ള പാര്‍ക്കിങ് സോണുകളില്‍ 24 മണിക്കൂറും സൗജന്യ പാര്‍ക്കിങ് അനുവദിക്കുമെന്ന് പാര്‍ക്കിങ് ഓപറേറ്ററായ പാര്‍ക്കിന്‍ അറിയിച്ചു.

പള്ളികള്‍ക്കായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള ‘M’, ‘MP’ എന്നീ അടയാളങ്ങളുള്ള സോണുകളിലാണ് ആരാധകര്‍ക്കായി ഈ ഇളവ് നല്‍കുന്നത്. വിശ്വാസികള്‍ക്ക് പ്രാര്‍ഥനകള്‍ക്കായി എളുപ്പത്തില്‍ പള്ളികളില്‍ എത്തുന്നതിനാണ് നടപടി. അതേസമയം, നഗരത്തിലെ മറ്റ് പെയ്ഡ് പാര്‍ക്കിങ് സോണുകളുടെ പുതുക്കിയ സമയക്രമവും അധികൃതര്‍ പുറത്തുവിട്ടു. റമസാനില്‍ തിങ്കള്‍ മുതല്‍ ശനി വരെ രണ്ട് ഘട്ടങ്ങളിലായാണ് പാര്‍ക്കിങ് ഫീസ് ഈടാക്കുക. ആദ്യ ഘട്ടം രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെയും രണ്ടാം ഘട്ടം രാത്രി എട്ട് മുതല്‍ അര്‍ധരാത്രി 12 വരെയുമാണ്.

വൈകിട്ട് ആറ് മുതല്‍ രാത്രി എട്ട് വരെ എല്ലാ പെയ്ഡ് പാര്‍ക്കിങ് സോണുകളിലും പാര്‍ക്കിങ് സൗജന്യമായിരിക്കും. കൂടാതെ ഞായറാഴ്ചകളിലും ഔദ്യോഗിക പൊതു അവധി ദിവസങ്ങളിലും പാര്‍ക്കിങ് ഫീസ് നല്‍കേണ്ടതില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!