എയർ ഇന്ത്യ എക്സ് പ്രസ് ഏറ്റവും കുറഞ്ഞ നിരക്കുമായി പ്രതിമാസ പേ ഡേ സെയിൽ പ്രഖ്യാപിച്ചു. ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകളിൽ പ്രത്യേക കുറഞ്ഞ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന പേ ഡേ സെയിൽ ഫെബ്രുവരി 26 മുതലാണ് ആരംഭിക്കുക.
ഗൾഫ് മേഖലയിൽ യാത്രക്കാർക്ക് AED 323, OMR 22.8, BHD47, QAR 468, KWD28, SAR 286 മുതൽ ലൈറ്റ് ഫെയറുകൾ ബുക്ക് ചെയ്യാവുന്നതാണ്. പ്രത്യേക നിരക്കുകളിലുള്ള വിമാനടിക്കറ്റുകൾ വെബ്സൈറ്റ്, www.airindiaexpress.com, മൊബൈൽ ആപ്പ്,എല്ലാ പ്രധാന ബുക്കിങ് ചാനലുകളിലും 2026 മാർച്ച് 1 വരെ ബുക്ക് ചെയ്യാവുന്നതാണ്.
ഈ പ്രത്യക നിരക്കുകൾ 2026 മാർച്ച് 3 മുതൽ ഒക്‌ടോബർ 8 വരെയുള്ള ആഭ്യന്തര-അന്താരാഷ്ട്ര യാത്രകൾക്ക് ലഭ്യമാണ്. എയർലൈനിന്‍റെ ബിസിനസ് ക്ലാസ് ടിക്കറ്റുകൾക്ക് 25 ശതമാനം കിഴിവ്, മികച്ച് ലെഗ്റൂം, കോംപ്ലിമെന്‍ററി ഗൗർമെർ ഹോട്ട് മീൽസ്, അധിക ചെക്ക്-ഇൻ ബാഗേജ് അലവൻസ്, എക്സ്പ്രസ് എഹെഡ് പ്രയോറിറ്റി സേവനങ്ങൾ എന്നിവ ഉൾപ്പെടെ അംഗങ്ങൾക്ക് മികച്ച ഡീലുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
💸 PayDay just got better! ✈
Book by 1 Mar 2026 to grab domestic fares from ₹1500, and international fares from ₹6655.#XploreMore and book now on https://t.co/rMBTOFB9H1,
the AIX mobile app, or with your travel agent.Login to https://t.co/rMBTOFB9H1 or the AIX mobile app… pic.twitter.com/NPs2FkIB3o
— Air India Express (@AirIndiaX) February 24, 2026






