ഇറാനെതിരെ പ്രതിരോധ മിസൈൽ ആക്രമണവുമായി ഇസ്രായേൽ. ടെഹ്റാനിൽ ഉടനീളം വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകൾ. ആണവ കരാറിനെച്ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലും, മിഡിൽ ഈസ്റ്റേൺ രാജ്യത്ത് യുഎസ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന ഭയത്തിലുമുള്ള സാഹചര്യത്തിലാണ് ഈ സംഭവവികാസം.
ടെഹ്റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തും നിരവധി മിസൈലുകൾ പതിച്ചപ്പോൾ, ടെഹ്റാൻ നഗരമധ്യത്തിലെ പാസ്ചർ സ്ട്രീറ്റിന് സമീപം നിന്ന് കട്ടിയുള്ള പുക ഉയരുന്നത് കണ്ടതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഇറാൻ ഉയർത്തുന്ന ഭീഷണികളെ നിർവീര്യമാക്കുക എന്നതാണ് ഈ ഓപ്പറേഷൻ ലക്ഷ്യമിടുന്നതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് ഒരു പ്രസ്താവനയിൽ പറഞ്ഞു. “ഇസ്രായേൽ രാജ്യത്തിനെതിരായ ഭീഷണികൾ നീക്കം ചെയ്യുന്നതിനായി ഇസ്രായേൽ രാജ്യം ഇറാനെതിരെ ഒരു മുൻകൂർ ആക്രമണം നടത്തി,” അദ്ദേഹം പറഞ്ഞു.






