ദുബായിലെ മിക്ക റോഡുകളിലും ട്രക്കുകൾക്ക് സർവീസ് നടത്താൻ അനുവദിക്കുന്ന താൽക്കാലിക ഇളവ് മാർച്ച് 22 ഞായറാഴ്ച വരെ നീട്ടിയതായി ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും ദുബായ് പോലീസും ചേർന്ന് അറിയിച്ചു.
ലോജിസ്റ്റിക്സ് മേഖലയെ പിന്തുണയ്ക്കുന്നതിനും നഗരത്തിലുടനീളമുള്ള സുഗമമായ വിതരണ ശൃംഖല പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനും ട്രക്കുകൾക്ക് 24 മണിക്കൂറും ദുബായിലെ എയർപോർട്ട് ടണലും അൽ ഷിന്ദഗ ടണലും ഒഴികെയുളള എല്ലാ റോഡുകളും ഉപയോഗിക്കാൻ അനുവാദമുണ്ടാകും.
#RTA and Dubai Police General Headquarters have extended the truck movement permit until the evening of Sunday, 22 March 2026. Trucks are allowed to use all roads in #Dubai around the clock to support the logistics sector and ensure smooth supply chains operations across the…
— RTA (@rta_dubai) March 11, 2026






