ദുബായ്: മാർച്ച് 13 ന് യുഎഇ എയർ ഡിഫൻസ് ഇറാനിൽ നിന്നുള്ള 7 ബാലിസ്റ്റിക് മിസൈലുകളും 27 ഡ്രോണുകളും പരാജയപ്പെടുത്തിയതായി യുഎഇ പ്രതിരോധ മന്ത്രാലയം. യുദ്ധം ആരംഭിച്ച ശേഷം ഇതുവരെയായി 285 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1567 ഡ്രോണുകളുമാണ് യുഎഇ പ്രതിരോധ മന്ത്രാലയം തകർത്തത്.
ആക്രമണത്തിൽ എമിറാത്തി, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ 6 പേർ കൊല്ലപ്പെട്ടു, എമിറാത്തി, ഈജിപ്ഷ്യൻ, സുഡാനീസ്, എത്യോപ്യൻ, ഫിലിപ്പിനോ, പാകിസ്ഥാനി, ഇറാനിയൻ, ഇന്ത്യൻ, ബംഗ്ലാദേശി, ശ്രീലങ്കൻ, അസർബൈജാനി, യെമൻ, ഉഗാണ്ടൻ, എറിട്രിയൻ, ലെബനീസ്, അഫ്ഗാൻ, ബഹ്റൈനി, കൊമോറിയൻ, തുർക്കിഷ്, ഇറാഖി, നേപ്പാൾ, നൈജീരിയൻ, ഒമാനി, ജോർദാനിയൻ, പലസ്തീൻ, ഘാന, ഇന്തോനേഷ്യൻ, സ്വീഡിഷ് എന്നീ രാജ്യങ്ങളിലെ 141 പേർക്ക് ചെറിയതോ മിതമായതോ ആയ പരിക്കുകൾ സംഭവിച്ചു. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ദേശീയ താൽപ്പര്യങ്ങളും കഴിവുകളും സംരക്ഷിക്കുന്നതിനും, രാജ്യത്തിന്റെ അസ്ഥിരതയെ ലക്ഷ്യം വച്ചുള്ള എല്ലാ ഭീഷണികളെയും ശക്തമായി നേരിടാനും പ്രതിരോധ മന്ത്രാലയം അതീവ ജാഗ്രതയിലും സജ്ജീകരണത്തിലുമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.






