ഈദ് അൽ ഫിത്തർ 2026 : ദുബായ് മെട്രോയുടെയും ട്രാമിന്റെയും പ്രവർത്തന സമയം ദീർഘിപ്പിച്ചു

Eid Al Fitr 2026_ Dubai Metro and Tram operating hours extended

ഈദ് അൽ ഫിത്തർ അവധിക്കാലത്ത് ദുബായ് മെട്രോയുടെയും ട്രാമിന്റെയും പ്രവർത്തന സമയം ദീർഘിപ്പിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

ഇതനുസരിച്ച് ദുബായ് മെട്രോ രാവിലെ 5 മണി മുതൽ പിറ്റേന്ന് പുലർച്ചെ ഒരു മണി വരെ പ്രവർത്തിക്കും, അതേസമയം ട്രാം രാവിലെ 6 മുതൽ പുലർച്ചെ ഒരു മണി വരെ പ്രവർത്തിക്കും. ഈ ഷെഡ്യൂൾ മാർച്ച് 18 മുതൽ 22 വരെ പ്രാബല്യത്തിൽ വരും.

സാധാരണയായി ദുബായ് മെട്രോ തിങ്കൾ മുതൽ വ്യാഴം വരെയും ശനിയാഴ്ചകളിലും പുലർച്ചെ 5 മുതൽ അർദ്ധരാത്രി വരെയാണ് പ്രവർത്തിക്കാറുള്ളത്. വെള്ളിയാഴ്ചകളിൽ പുലർച്ചെ ഒരു മണി വരെയും ഞായറാഴ്ചകളിൽ രാവിലെ 8 മുതൽ അർദ്ധരാത്രി വരെയും ആണ് പ്രവർത്തിക്കാറുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!