കഫ്തീരിയയിൽ ജീവനക്കാർ തമ്മിലുണ്ടായ തർക്കം; യുഎഇയിൽ പ്രവാസി മലയാളി കുത്തേറ്റു മരിച്ചു

ഷാർജ: യുഎഇയിൽ പ്രവാസി മലയാളി കുത്തേറ്റു മരിച്ചു. ഷാർജ ബുതീനയിലെ കഫ്തീരിയയിൽ ജീവനക്കാർ തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. താമരശ്ശേരി ചാലക്കര സ്വദേശി നിഷാദാണ് കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സഹപ്രവർത്തകനായ ഷമീർ ഷാർജ പോലീസിന്റെ പിടിയിലായി. കരുവൻപൊയിൽ സ്വദേശിയാണ് പിടിയിലായ ഷമീർ. കഴിഞ്ഞ ദിവസമാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്.

മരിച്ച നിഷാദ് കഫ്തീരിയയിലെ ഡെലിവറി ജീവനക്കാരനായിരുന്നു. ഇതേ സ്ഥാപനത്തിലെ ജൂസ്മേക്കറാണ് ഷമീർ. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഷാർജ പോലീസ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!