ഇറാൻ ആ ക്രമണം; അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് രണ്ടിടങ്ങളിൽ തീ പിടുത്തം, 5 ഇന്ത്യക്കാർക്ക് പരിക്ക്

അബുദാബി: ഇറാൻ ആക്രമണത്തെ തുടർന്ന് അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് രണ്ടിടങ്ങളിൽ തീപിടുത്തം. അബുദാബിയിലെ ഖലീഫ ഇക്കണോമിക് സോൺ (കെസാദ്) പരിസരത്ത് രണ്ട് ഇടങ്ങളിലായാണ് മിസൈൽ അവശിഷ്ടങ്ങൾ വീണ് തീപിടുത്തമുണ്ടായത്. അപകടത്തെ തുടർന്ന് 5 പേർക്ക് പരിക്കേറ്റു. ഇന്ത്യൻ പൗരന്മാർക്കാണ് പരിക്കേറ്റത്. യുഎഇ വ്യോമപ്രതിരോധ സംവിധാനം തകർത്ത ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ചതാണ് തീപിടുത്തമുണ്ടായത്.

പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകിയതായി അധികൃതർ അറിയിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണ്. സിവിൽ ഡിഫൻസ് അടക്കമുള്ള സുരക്ഷാ വിഭാഗങ്ങൾ സംഭവസ്ഥലത്തെത്തി അടിയന്തര നടപടികൾ സ്വീകരിച്ചു വരികയാണ്. മിസൈൽ ആക്രമണത്തെ വിജയകരമായി പ്രതിരോധിച്ചതായും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പ്രതിരോധ മന്ത്രാലയം വിശദമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!