ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷ; ബദൽ മൂല്യനിർണയ പദ്ധതി സംബന്ധിച്ച സർക്കുലർ പുറത്തിറക്കി

ദുബായ്: യുഎഇ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ തുടങ്ങിയവ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്കായി ഇന്ത്യയുടെ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ ബദൽ മൂല്യനിർണയ പദ്ധതി സംബന്ധിച്ച സർക്കുലർ പുറത്തിറക്കി. മറ്റ് പരീക്ഷകൾ എഴുതിയ വിദ്യാർഥികൾക്ക് ആ വിഷയങ്ങളുടെ ശരാശരി മാർക്കാണ് ബാക്കിയുള്ള പേപ്പറുകൾക്കും കണക്കാക്കുന്നത്.

തിയറി പേപ്പറിന്റെ മാർക്ക്, പ്രാക്ടിക്കൽ ഇന്റേണൽ മാർക്കുകൾ എന്നിവയുടെ മാർക്കുകൾ കണക്കിലെടുക്കും. 80, 70 മാർക്കുള്ള തിയറി വിഷയങ്ങൾക്ക് ക്വാർട്ടർലി, ഹാഫ് ഇയർലി, പ്രീ-ബോർഡ് പരീക്ഷകളിലെ പ്രകടനം സ്‌കൂളുകൾ ബോർഡിന് കൈമാറണം. ഇതിൽ ഏറ്റവും ഉയർന്ന മാർക്ക് ഏതാണോ, അതായിരിക്കും അന്തിമ ഫലത്തിനായി കണക്കാക്കുക. ഈ മാർക്കുകൾ സിബിഎസ്ഇയുടെ ഓൺലൈൻ പോർട്ടലിൽ സ്‌കൂളുകൾ അപ്ലോഡ് ചെയ്യണമെന്നാണ് വിശദാംശത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ കാരണം പരീക്ഷാ ഷെഡ്യൂളിലുണ്ടായ തടസ്സങ്ങളെത്തുടർന്ന് പല പേപ്പറുകളും റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ വിദ്യാർഥികളോട് നീതി പുലർത്തുന്നതിനായിട്ടാണ് പുതിയ മൂല്യനിർണയ രീതി അവതരിപ്പിച്ചത്. പരീക്ഷ തടസ്സപ്പെട്ട വിദ്യാർത്ഥികളുടെ ഫലം ഒരു ബദൽ മൂല്യനിർണയ സംവിധാനത്തിലൂടെ തയ്യാറാക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!