“നിലവിലെ ഇന്ധന വില ആസ്വദിക്കൂ : ട്രംപിന്റെ പ്രഖ്യാപനത്തെ പരിഹസിച്ച് ഇറാൻ

"Enjoy the current fuel prices: Iran mocks Trump's announcement

ഇറാനിയൻ തുറമുഖങ്ങൾ ഉപരോധിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ പരിഹസിച്ച് ഇറാൻ രംഗത്തെത്തി. എണ്ണവില കുത്തനെ ഉയരുമെന്ന സൂചന നൽകുന്നതാണ് ഇറാന്റെ മറുപടി.

ഇറാൻ പാർലമെന്ററി സ്പീക്കർ മുഹമ്മദ് ബാക്കർ ഖാലിബാഫ് തന്റെ എക്സ് പോസ്റ്റിലൂടെയാണ് പരിഹാസം കലർന്ന മുന്നറിയിപ്പ് പങ്കുവെച്ചത്. “നിലവിലെ പെട്രോൾ വില ആസ്വദിക്കൂ. ഈ ‘ഉപരോധം’ കാരണം, നിങ്ങൾക്ക് ഉടൻ തന്നെ 4-5 ഡോളറിന് ലഭ്യമായ പെട്രോൾ നഷ്ടമാകും” എന്നാണ് അദ്ദേഹം അമേരിക്കൻ ഉപഭോക്താക്കളെ ലക്ഷ്യം വച്ചുകൊണ്ട് കുറിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!