യൂറേനിയം ശേഖരം അമേരിക്കയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ട്രംപിന്റെ അവകാശവാദങ്ങളും ഇറാൻ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബഫ് ആണ് ‘എക്സി’ലൂടെ, അമേരിക്കൻ നാവിക ഉപരോധം തുടർന്നാൽ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്നും ട്രംപിന് മുന്നറിയിപ്പ് നൽകി.
ട്രംപ് ഒരു മണിക്കൂറിനുള്ളിൽ നടത്തിയ ഏഴ് അവകാശവാദങ്ങളും തെറ്റാണെന്നും നുണകൾ കൊണ്ട് യുദ്ധം ജയിക്കാനാവില്ലെന്നും ട്രംപിന്റെ പ്രസ്താവനകളോട് ഘാലിബഫ് പ്രതികരിച്ചു. സമാധാന ചർച്ചകളിലും അവർ എവിടെയും എത്താൻ പോകുന്നില്ല. ഉപരോധം തുടരുകയാണെങ്കിൽ, ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കില്ല. ഹോർമുസ് കടലിടുക്ക് തുറക്കണോ അടയ്ക്കണോ എന്നത് തീരുമാനിക്കുന്നത് സോഷ്യൽ മീഡിയയല്ല.’ ഘാലിബഫ് എക്സിൽ കുറിച്ചു.






