കോഴിക്കോട് സ്വദേശിയുവാവ് ദുബായിലെ താമസ സ്ഥലത്ത് വെച്ച് കു ത്തേ റ്റ് മരിച്ചു.

A young man from Kozhikode died at his residence in Dubai.

കോഴിക്കോട് സ്വദേശിയുവാവ് ദുബായിൽ കു ത്തേ റ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ ബിസി റോഡ് മധുരബസാർ നജാത്ത് മൻസിലിൽ തൊണ്ടിയിൽ ജസീൽ(30) ആണു മരിച്ചത്.

ദുബായിലെ താമസ സ്ഥലത്തെ മറ്റൊരു മുറിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കം പരിഹരിക്കുന്നതിനിടെ ജസീലിനു കുത്തേൽക്കുകയായിരുന്നു എന്നാണു വിവരം.

സമീപത്തു താമസിക്കുന്നവരിൽ ഒരാൾ തന്നെയാണു കുത്തിയത്. ഗുരുതര പരുക്കേറ്റ ജസീലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ദുബായിലെ റാഷിദിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനു ബന്ധുക്കൾ ശ്രമം നടത്തി വരികയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!