അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ (MBZ സിറ്റി) വാണിജ്യ മേഖലകളിൽ മെയ് 6 മുതൽ പുതിയ പെയ്ഡ് പാർക്കിംഗ് സംവിധാനം ആരംഭിക്കുമെന്ന് ക്യുമൊബിലിറ്റി ഇന്ന് ഏപ്രിൽ 29 ബുധനാഴ്ച അറിയിച്ചു.
പാർക്കിംഗ് നിയന്ത്രിക്കുക, ഗതാഗത വെല്ലുവിളികൾ പരിഹരിക്കുക, പ്രദേശത്തെ റോഡ് ഉപയോക്താക്കളുടെ മൊബിലിറ്റി മെച്ചപ്പെടുത്തുക എന്നിവയാണ് ഈ മൂന്നാം ഘട്ട വിപുലീകരണ പദ്ധതി ലക്ഷ്യമിടുന്നത്.





