തിരക്കേറിയ ഒരു ദുബായ് റോഡിൽ അന്ധനായ ഒരാളെ സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ സഹായിച്ച നയീം അബ്ബാസ് മുഹമ്മദ് എന്ന ബസ് ഡ്രൈവറെ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ആദരിച്ചു.
റോഡരികിൽ ബുദ്ധിമുട്ടുന്ന ആ മനുഷ്യനെ കണ്ട് ബസ് ഡ്രൈവർ ഇടപെട്ട് റോഡ് മുറിച്ചുകടക്കാൻ സഹായിക്കുകയായിരുന്നു.
ഇതൊരു നല്ല പ്രവൃത്തിയായിരുന്നെന്ന് നയീമിന് സർട്ടിഫിക്കറ്റ് കൈമാറികൊണ്ട് ആർടിഎ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മതർ അൽ തായർ പറഞ്ഞു. ദുബായുടെ ആത്മാവ് അവിടുത്തെ ജനങ്ങളിലാണ്” എന്ന് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേരത്തെ പ്രകടിപ്പിച്ച വികാരമാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രതിധ്വനിക്കുന്നത്.






