ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ ദുബായിലുള്ള 48 കാരനായ മലയാളി ഡ്രൈവർ അബ്ദുൾ റഷീദ് അലിപ്ര വളപ്പിൽ 25 മില്യൺ ദിർഹം സമ്മാനം നേടി.
യുഎഇയിൽ താമസിക്കുന്ന അബ്ദുൾ റഷീദ് കഴിഞ്ഞ ആറ് വർഷമായി എല്ലാ മാസവും ബിഗ് ടിക്കറ്റ് വാങ്ങുന്നുണ്ട്. കഴിഞ്ഞ 17 വർഷമായി ദുബായിൽ താമസിക്കുകയാണ് അബ്ദുൾ റഷീദ്.
സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്നതിനിടെയാണ് ഈ വിജയ നിമിഷം അറിഞ്ഞതെന്നും അത് തനിക്ക് ഞെട്ടലുണ്ടാക്കിയെന്നും അബ്ദുൾ റഷീദ് പറഞ്ഞു. അബ്ദുൾ റഷീദ് ഏപ്രിൽ 19 ന് വാങ്ങിയ 012318 എന്ന ടിക്കറ്റ് നമ്പറിനാണ് 25 മില്യൺ ദിർഹം സമ്മാനം ലഭിച്ചത്.






