മിഡിൽ ഈസ്റ്റിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന വിദേശ കപ്പലുകളെ സുരക്ഷിതമായി അകമ്പടി സേവിച്ച് പുറത്തെത്തിക്കുന്നതിനായി “പ്രൊജക്റ്റ് ഫ്രീഡം” എന്ന പുതിയ സമുദ്ര സുരക്ഷാ പദ്ധതി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
നിലവിലെ പ്രാദേശിക സംഘർഷത്തിൽ നേരിട്ട് ഉൾപ്പെടാത്ത നിരവധി രാജ്യങ്ങൾ, നിർണായകമായ ഷിപ്പിംഗ് ഇടനാഴിയിൽ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ കപ്പലുകൾ മോചിപ്പിക്കാൻ അമേരിക്കയുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ വ്യക്തമാക്കി. ഈ കപ്പലുകളെയും അവയുടെ ജീവനക്കാരെയും നിഷ്പക്ഷരും നിരപരാധികളുമായ വഴിപോക്കർ” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.






