573 റെസിഡൻഷ്യൽ യൂണിറ്റുകൾ; ‘ഖോർഫക്കാൻ റിസോട്ട്’ പദ്ധതി ഉദ്ഘാടനം ചെയ്തു

ഷാർജ: ‘ഖോർഫക്കാൻ റിസോട്ട്’ പദ്ധതി ഉദ്ഘാടനം ചെയ്തു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.

ഖോർഫക്കാന്റെ ടൂറിസം, നിക്ഷേപ മേഖലകൾക്ക് പുത്തൻ കരുത്തേകുന്ന 700 ദശലക്ഷം ദിർഹത്തിന്റെ പദ്ധതിയാണിത്. ഇന്ന് രാവിലെ നടന്ന ചടങ്ങിൽ ഷാർജ ഡെപ്യൂട്ടി റൂളർ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയും പങ്കെടുത്തു. ഷാർജ ഇസ്ലാമിക് ബാങ്കിന്റെ റിയൽ എസ്റ്റേറ്റ് വിഭാഗമായ അസാസ് റിയൽ എസ്റ്റേറ്റ് ആണ് ഈ ബൃഹദ് പദ്ധതി വികസിപ്പിച്ചത്.

573 റെസിഡൻഷ്യൽ യൂണിറ്റുകളാണ് റിസോർട്ടിൽ ഒരുക്കിയിരിക്കുന്നത്. ഖോർഫക്കാൻ ബീച്ചിന് അഭിമുഖമായാണ് ഖോർഫക്കാൻ റിസോർട്ട് സ്ഥിതിചെയ്യുന്നത്. വൺ ബെഡ്റൂം മുതൽ ഫോർ ബെഡ്റൂം വരെയുള്ള അപ്പാർട്ട്മെന്റുകളും 16 റീട്ടെയിൽ ഔട്ട്ലെറ്റുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

പദ്ധതിയുടെ നിർമ്മാണം കടൽ, മലനിരകൾ, നഗരക്കാഴ്ചകൾ എന്നിവ ഒരേപോലെ ആസ്വദിക്കാനാകുന്ന വിധത്തിലാണ്. ഖോർഫക്കാൻ ആംഫി തിയേറ്റർ, വെള്ളച്ചാട്ടം തുടങ്ങിയ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് സമീപമാണ് ഈ പുതിയ വികസന പദ്ധതി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!