പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ സൗദി അറേബ്യ ഇറാനെതിരെ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തിയെന്ന് റിപ്പോർട്ട്. തങ്ങളുടെ രാജ്യത്തിന് നേരെയുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് സൗദി അറേബ്യ ഇറാൻ മണ്ണിൽ നേരിട്ട് സൈനിക നടപടി സ്വീകരിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പാശ്ചാത്യ, ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാർത്ത പുറത്തുവന്നിരിക്കുന്നത്.
മാർച്ച് അവസാനത്തോടെ സൗദി വ്യോമസേനയാണ് ഈ ആക്രമണങ്ങൾ നടത്തിയത്. ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്. ആക്രമണത്തിൽ തകർക്കപ്പെട്ട കൃത്യമായ ലക്ഷ്യസ്ഥാനങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.






