ദക്ഷിണ ഇറാനിൽ യുഎഇ സമയം ഇന്ന് രാവിലെ 11.47 ന് 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ (NCM) നാഷണൽ സീസ്മിക് നെറ്റ്വർക്ക് അറിയിച്ചു.
10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്നും യുഎഇയിലെ നിവാസികൾക്ക് ഒരു പ്രകമ്പനവും അനുഭവപ്പെട്ടില്ലെന്നും അതോറിറ്റി സ്ഥിരീകരിച്ചു.






