റാസല്‍ഖെെമ സെന്‍ട്രല്‍ സാഹിത്യോത്സവ്: ശാം സെക്ടര്‍ ജേതാക്കള്‍

റാസല്‍ഖെെമ : സര്‍ഗ്ഗവസന്ത വിസ്മയം തീര്‍ത്ത് റാസല്‍ഖെെമ ആര്‍ എസ് സി കലാലയം സെന്‍ട്രല്‍ സാഹിത്യോത്സവ് റാക്ക് ഇന്ത്യന്‍ സ്കൂളില്‍ നടന്നു

പ്രെെമറി , ജൂനിയര്‍ ,സെക്കണ്ടറി , സീനിയര്‍ , ജനറല്‍ വിഭാഗങ്ങളില്‍ മൂന്ന് സെക്ടറുകളായി 15 യൂനിറ്റുകളിലെ പ്രതിഭകള്‍ മാപ്പിള പ്പാട്ട് , മദ്‌ഹ് ഗാനം , അറബി -ഉറുദു ഗാനം , മലയാളം -ഇംഗ്ലീഷ് പ്രസംഗം , ഖാവാലി , കഥപറയല്‍ , കഥാ രചന , കവിതാ രചന , കവിതാ പാരായണം , ബുര്ധ തുടങ്ങിയ 85 ഇനങ്ങളില്‍ മാറ്റുരച്ചു.

309 പോയിന്‍റ് നേടി ശാം സെക്ടര്‍ ഒന്നാം സ്ഥാനവും , നഖീല്‍ , കോര്‍ണിഷ് സെക്ടറുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി

സംഘാടക സമിതി ചെയര്‍മാന്‍ സെെനുദ്ധീന്‍ മുസ്ലിയാര്‍ പെരുമണ്ണയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമാപന സംഗമം സയ്യിദ് സ്വാദിഖ് അലി തുറാബ് സഖാഫി ഉദ്ഘാടനം ചെയ്തു. ഹനീഫ സഖാഫി കരേക്കാട് വിജയികളെ പ്രഖ്യാപിച്ചു.

റാസല്‍ഖൈമ കേരള സമാജം പ്രസിഡന്‍റ് നാസര്‍ അല്‍മഹ , അബ്ദുല്‍ ഹമീദ് മിസ്ബാഹി,അബൂബക്കര്‍ ചേലക്കര, അഷ്‌റഫ്‌ ഉമരി , എന്നിവര്‍ വിജയികള്‍ക്ക് ട്രോഫി വിതരണം ചെയ്തു

മീലാദ് കാമ്പയിനില്‍ ആര്‍ എസ് സി സംഘടിപ്പിച്ച ബുക്ക്‌ ടെസ്റ്റിലെ സെന്‍ട്രല്‍ വിജയികള്‍ക്കും , സാഹിത്യോത്സവ് മാത്സ് പസ്സില്‍ വിജയിക്കും സാഹിത്യോത്സവ് സമാപന വേദിയില്‍ സമ്മാനം വിതരണം ചെയ്തു

ഫെെസല്‍ ചൂരി അബൂബക്കര്‍ ഹാജി ,കേരള , സമീര്‍ അവേലം , നൌഫല്‍ കരുവഞ്ചാല്‍, ,ശാകിര്‍ സഖാഫി, ജാഫര്‍ കണ്ണപുരം , സിദ്ധീക്ക് കൈതക്കാട് ,അജീര്‍ വളപട്ടണം ,സാലിഹ് കൊഴിചെന തുടങ്ങിയവര്‍ സംബന്ധിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!