fbpx
ഷാർജ

പതിനാറ് വയസുകാരൻ കാറപകടത്തിൽ കൊല്ലപ്പെട്ടു

ഷാര്‍ജയിലുണ്ടായ കാറപകടത്തില്‍ പതിനാറുകാരനായ അറബ് ബാലൻ കൊല്ലപ്പെട്ടു. അമിത വേഗത്തില്‍ വന്ന വാഹനം സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിൽ ഇടിച്ചതാണ് അപകടമുണ്ടായത്. സഹോദരന്‍റെ ഒപ്പം യാത്ര ചെയ്ത കുട്ടി കാറിന്‍റെ കീ സ്വന്തമാക്കി വാഹനം ഓടിക്കാന്‍ ശ്രമിക്കവേയാണ് അപകടം.

കാറോടിക്കാന്‍ അറിയാത്ത ഈ ബാലൻ ബ്രേക്കിന് പകരം ആക്സീലറേറ്റര്‍ അമര്‍ത്തിയതാണ് അപകടമുണ്ടാകാന്‍ ഇടയായതെന്ന് പോലീസ് പറ‍ഞ്ഞു.കൂടെയുണ്ടായിരുന്ന സഹോദരന്‍ അല്‍ ദയ്ഡ് ആശുപത്രിയില്‍ ത്രീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.

മാതാപിതാക്കള്‍ കുട്ടികള്‍ ലെെസന്‍സ് ലഭിക്കുന്നതിന് മുന്നേ വാഹനം ഓടിക്കാതിരിക്കുന്നതില്‍ ശ്രദ്ധ വെക്കണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചു.

error: Content is protected !!