ഇത്തിഹാദ് എയർവേയ്‌സ് ടിക്കറ്റ് ബുക്കിംഗിനായി ‘ജയ്‌വാൻ ‘ കാർഡുകൾ സ്വീകരിച്ചു തുടങ്ങി.

Etihad Airways has started accepting 'Jaiwan' cards for ticket bookings.

യു.എ.ഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സ്, രാജ്യത്തെ പ്രാദേശിക കാർഡ് പേയ്‌മെന്റ് സംവിധാനമായ ‘ജയ്‌വാൻ’ (Jaywan) തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റായ etihad.com-ൽ പേയ്‌മെന്റ് ഓപ്ഷനായി ഉൾപ്പെടുത്തി. ഇതോടെ ഫ്ലൈറ്റ് ബുക്കിംഗുകൾക്കായി ഈ കാർഡ് സ്വീകരിക്കുന്ന ആദ്യ വിമാനക്കമ്പനിയായി ഇത്തിഹാദ് മാറി.

ഇതോടെ etihad.com വഴി നേരിട്ട് ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് ‘ജയ്‌വാൻ കാർഡ് ഉപയോഗിച്ച് ഇത്തിഹാദിന്റെ ആഗോള ശൃംഖലയിലുടനീളമുള്ള ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാം. യു.എ.ഇയുടെ ഡിജിറ്റൽ പേയ്‌മെന്റ് ഭാവിക്ക് പിന്തുണ നൽകുന്നതിനോടൊപ്പം, ഉപഭോക്താക്കൾക്ക് സുരക്ഷിതവും തടസ്സമില്ലാത്തതുമായ ചെക്ക്ഔട്ട് അനുഭവം നൽകുന്നതിനാണ് ഈ സേവനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇത്തിഹാദ് എയർവേയ്‌സിലെ ഇത്തിഹാദ് ഗസ്റ്റ് മാനേജിംഗ് ഡയറക്ടർ മാർക്ക് പോട്ടർ പറഞ്ഞു: “’ജയ്‌വാൻ പേയ്‌മെന്റുകൾ സ്വീകരിക്കുന്ന ആദ്യത്തെ വിമാനക്കമ്പനിയാകാൻ സാധിച്ചതിൽ അഭിമാനമുണ്ട്. യാത്രക്കാർക്ക് കൂടുതൽ സൗകര്യവും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നൽകുന്നതിനൊപ്പം ഞങ്ങളുടെ സ്ഥിരം യാത്രക്കാരെ പരിഗണിക്കുന്നതിലുമാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ‘അൽ ഇത്തിഹാദ് പേയ്‌മെന്റ്‌സു’മായുള്ള ഞങ്ങളുടെ പങ്കാളിത്തത്തിന്റെ ആദ്യ ചുവടുവെപ്പാണിത്. യു.എ.ഇ കേന്ദ്രീകരിച്ച് യാത്ര ചെയ്യുന്നവർക്ക് അവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു പേയ്‌മെന്റ് മാർഗ്ഗം വഴി ഇനി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. കൂടാതെ,’ജയ്‌വാൻ റോയൽ (Jaywan Royal) കാർഡുകളുള്ള ഞങ്ങളുടെ ഇത്തിഹാദ് ഗസ്റ്റ് അംഗങ്ങൾക്ക് പ്രത്യേക ഫെയർ ഡിസ്കൗണ്ടുകളും മുൻഗണനാ ആനുകൂല്യങ്ങളും ലഭിക്കുന്ന സംവിധാനം ഉടൻ നിലവിൽ വരും.”

അൽ ഇത്തിഹാദ് പേയ്‌മെന്റ്‌സ് ചീഫ് പ്രൊഡക്റ്റ്‌സ് ഓഫീസർ ആൻഡ്രിയ സിയാൻചെട്ടി പറഞ്ഞു: “യു.എ.ഇയിലെ പ്രാദേശിക കാർഡ് പദ്ധതിയെന്ന നിലയിൽ ‘ജയ്‌വാന്റെ മൂല്യം വ്യക്തമാക്കുന്നതാണ് ഈ പങ്കാളിത്തം. ഇത്തിഹാദ് എയർവേയ്‌സുമായുള്ള ഞങ്ങളുടെ സഹകരണം വഴി ജയ്വാൻ കാർഡുടമകൾക്ക് നേരിട്ട് ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാനും, ‘ജയ്‌വാൻ റോയൽ കാർഡുടമകൾക്ക് പ്രത്യേക ഇളവുകളും ആനുകൂല്യങ്ങളും നേടാനും സാധിക്കും. ദിനംപ്രതിയുള്ള സാമ്പത്തിക ഇടപാടുകൾക്ക് സഹായകരമാകുന്ന സേവനങ്ങളും ഉപഭോക്താക്കൾക്ക് പ്രയോജനകരമായ ആനുകൂല്യങ്ങളും നൽകുക എന്നതാണ് ജയ്‌വാന്റെ ലക്ഷ്യം.”

യു.എ.ഇ സെൻട്രൽ ബാങ്കിന്റെ സബ്സിഡിയറിയായ ‘അൽ ഇത്തിഹാദ് പേയ്‌മെന്റ്സ്’ ആണ് ജയ്‌വാൻ കാർഡുകൾ നിയന്ത്രിക്കുന്നത്. പ്രാദേശിക ആവശ്യങ്ങൾ മുൻനിർത്തി ദൈനംദിന ഉപയോഗത്തിനായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 2026 ജൂലൈയിലാണ് ഈ പദ്ധതി ഔദ്യോഗികമായി ആരംഭിച്ചത്. രാജ്യത്തുടനീളമുള്ള ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഈ കാർഡുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കി വരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇരു സ്ഥാപനങ്ങളും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ (MoU) തുടർച്ചയായാണ് ഈ പുതിയ നടപടി. ജയ്വാൻ റോയൽ കാർഡുകൾ ഉപയോഗിക്കുന്ന ഇത്തിഹാദ് ഗസ്റ്റ് അംഗങ്ങൾക്ക് കംഫർട്ട്, ഡീലക്സ് ടിക്കറ്റ് നിരക്കുകളിൽ പ്രത്യേക ഇളവുകളും മുൻഗണനാ ആനുകൂല്യങ്ങളും ലഭിക്കും. ഈ ആനുകൂല്യങ്ങൾ ഉടൻ തന്നെ ലഭ്യമായിത്തുടങ്ങും.

യു.എ.ഇയിലെ ഉപഭോക്താക്കൾക്ക് etihad.com വഴി ഫ്ലൈറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ചെക്ക്ഔട്ട് സമയത്ത് ‘Jaywan’ പേയ്‌മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്. ഇത്തിഹാദിന്റെ എല്ലാ റൂട്ടുകളിലേക്കുമുള്ള ബുക്കിംഗുകൾക്ക് ഈ സേവനം ഇപ്പോൾ ലഭ്യമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!