അബുദാബിയിൽ വൻ ലഹരിമരുന്ന് വേട്ട

അബുദാബിയിൽ മൽസ്യബന്ധന ബോട്ടിൽ കടത്താൻ ശ്രമിച്ച 231 കിലോഹെറോയിൻ പിടികൂടി.രണ്ട് ഏഷ്യൻ രാജ്യങ്ങളിലേക്ക് ലഹരിമരുന്ന് കടത്താനായിരുന്നു ശ്രമം.

ബോട്ടിനകത്ത് പ്രത്യേകം തയ്യാറാക്കിയ അറയ്ക്കുള്ളിലാണ് ഇവ സൂക്ഷിച്ചിരുന്നത്.ബോട്ടുടമയടക്കം രണ്ടുപേരാണ് പോലീസ് പിടിയിലായത്.

രാജ്യങ്ങളുടെ എംബസികൾ അബുദാബി പോലീസിന് നന്ദി അറിയിച്ചുകൊണ്ടുള്ള സന്ദേശവും അയച്ചു. അതിർത്തി കടന്നുള്ള ലഹരി കടത്തിനെതിരെ പോലീസ് നടത്തുന്ന പ്രവർത്തനങ്ങളുടെ വിജയമാണിതെന്ന് അബുദാബി പോലീസ് ഡയറക്ടർ ജനറൽ മേജർ ജനറൽ മഖ്തും അലി അൽ ഷെറിഫി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!