യുഎഇയിലേക്ക് തിരികെ വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രവാസി ദമ്പതികളെ നാട്ടിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
റാസൽഖൈമയിൽ പ്രവാസികളായ കൊല്ലം കടയ്ക്കൽ അഞ്ചുമുക്ക് ഉഷസ്സിൽ എസ്. സുഗതൻ (67) ഭാര്യ ലത (65) എന്നിവരെയാണ് നാട്ടിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.യുഎഇയിലേക്ക് തിരികെ വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയായിരുന്നു ദുരന്തം.മാതാപിതാക്കളുടെ മരണവിവരമറിഞ്ഞ് യുഎഇയിലുള്ള മക്കളും നാട്ടിലെത്തിയിട്ടുണ്ട്.
ചെറിയൊരു അവധിക്കാലം ചെലവഴിക്കാൻ നാട്ടിലെത്തിയ ഇവർ കഴിഞ്ഞ ശനിയാഴ്ച വൈകിട്ടത്തെ വിമാനത്തിൽ മടങ്ങാൻ ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. എന്നാൽ ശനിയാഴ്ച രാവിലെയായിട്ടും ഇവരെ പുറത്തു കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിക്കുകയായിരുന്നു.
തുടർന്ന് കിടപ്പുമുറി തുറന്നു പരിശോധിച്ചപ്പോഴാണ് സുഗതനെ തൂ ങ്ങി മരിച്ച നിലയിലും ലതയെ കട്ടിലിൽ അബോധാവസ്‌ഥയിലും കണ്ടെത്തിയത്. ലത ശ്വാസം മുട്ടിയാണ് മരിച്ചതെന്ന സൂചനകളുണ്ടെങ്കിലും പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായ ശേഷമേ യഥാർഥ മരണകാരണം വ്യക്തമാകു എന്ന് പൊലീസ് അറിയിച്ചു. സംഭവസ്‌ഥലത്തുനിന്ന് ആ ത്മ ഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി ഞായറാഴ്ച സംസ്‌കാര ചടങ്ങുകൾ നടത്തി.
റാസൽഖൈമയിൽ സ്വന്തമായി നിർമ്മാണക്കമ്പനിയും റസ്റ്ററന്റും നടത്തിവരുന്ന സുഗതൻ നാട്ടിലും വിവിധ ബിസിനസ് സംരംഭങ്ങളിൽ പങ്കാളിയായിരുന്നു.






