പാർക്കിംഗ് സ്ഥലത്ത് നിന്നും കളഞ്ഞ് കിട്ടിയ ഒരു ലക്ഷം ദിർഹം പോലീസിലേൽപ്പിച്ചു : ദുബായിലുള്ള ഇന്ത്യൻ പ്രവാസി യുവാവിന് ദുബായ് പോലീസിന്റെ ആദരം

Indian expat Dh100,000 in parking lot, returns money to Dubai Police

ദുബായിലെ പാർക്കിംഗ് സ്ഥലത്ത് നിന്നും കളഞ്ഞ് കിട്ടിയ ഒരു ലക്ഷം ദിർഹം പോലീസിലേൽപ്പിച്ച ദുബായിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസി യുവാവിനെ ദുബായ് പോലീസ് ആദരിച്ചു.

മുഹമ്മദ് അലി ഷെരാകൽ മോഹി എന്ന യുവാവ് പാർക്കിംഗ് സ്ഥലത്ത് എത്തിയപ്പോഴാണ് തന്റെ മുന്നിൽ 100,000 ദിർഹം അടങ്ങിയ ബണ്ടിൽ കണ്ടത്. തുടർന്ന് ആ ബണ്ടിലിന്റെയും അത് കണ്ടെത്തിയ സ്ഥലത്തിന്റെയും ഫോട്ടോയെടുത്ത ശേഷം അൽ റഫ പോലീസ് സ്റ്റേഷനിലേക്ക് പോയി പണം ഏൽപ്പിക്കുകയായിരുന്നു. മുഹമ്മദ് അലിയുടെ സത്യസന്ധതയെ ദുബായ് പോലീസ് പ്രശംസിക്കുകയും, ആദരവ് നൽകുകയും ചെയ്തു.

പോലീസ് പിന്നീട് അന്വേഷണം നടത്തി, പണം നഷ്ടപ്പെട്ടയാൾ ഷിപ്പിംഗ് മേഖലയിലെ ഒരു സ്വകാര്യ കമ്പനിയുടെ ഉടമയാണെന്ന് കണ്ടെത്തി. അയാൾ ഒരു ബാങ്കിൽ പോയി 200,000 ദിർഹം പിൻവലിച്ച് ഒരു പേപ്പർ കവറിൽ വച്ചതായും കണ്ടെത്തി. കവർ ശരിയായി അടയ്ക്കാതെ കാറിലേക്ക് ഓടിയതിനാൽ ഒരു ലക്ഷം ദിർഹം അടങ്ങിയ ഒരു കെട്ട് പാർക്കിങ്ങിൽ വീണു പോകുകയായിരുന്നു. പോലീസ് ഇദ്ദേഹത്തിന് നഷ്ടപ്പെട്ട ഒരു ലക്ഷം ദിർഹം തിരികെ ഏൽപ്പിക്കുകയും ചെയ്തു.

 

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!