Search
Close this search box.

ഏകീകൃത മൃതദേഹനിരക്ക്; പ്രവാസി സംഘടനകളുടെ പ്രവർത്തനം ഫലം കണ്ടു: ഗ്ലോബൽ പ്രവാസി അസോസിയേഷൻ

ഷാർജ : മൃതദേഹത്തിന്റെ നിരക്കിൽ എയർ ഇന്ത്യ എടുത്ത തീരുമാനം, നിരവധി പ്രവാസി സംഘടനകളുടെയും ,സാമൂഹ്യ പ്രവർത്തകരുടെയും പ്രവർത്തനം ഫലം കണ്ടുവെന്ന് ഗ്ലോബൽ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് സലാം പാപ്പിനിശ്ശേരി പറഞ്ഞു.

ഗൾഫ്‌നാടുകളിൽ ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് തൂക്കത്തിന്റെ അടിസ്ഥാനത്തിൽ കാർഗോ നിരക്കായിരുന്നു ഇതുവരെയും എയർ ഇന്ത്യ ഇടാക്കിയിരുന്നത്ത് ,വിമാന കമ്പനിയുടെ നഷ്ടങ്ങൾ കണക്കാക്കി വർധിപ്പിച്ച തീരുമാനത്തെയാണ് ഇപ്പോൾ എയർ ഇന്ത്യ എടുത്തുമാറ്റി പുതിയ ഏകീകരിച്ച നിരക്ക് പുറത്തുവിട്ടിരിക്കുന്നത് .

അയൽ രാജ്യങ്ങളായ പാകിസ്ഥാൻ ബംഗ്ളാദേശ് പോലുള്ള രാജ്യങ്ങൾ വിദേശ രാജ്യങ്ങളിൽ മരിക്കുന്നവരുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കുമ്പോൾ പ്രവാസികളായ ഇന്ത്യക്കാരുടെ ആവശ്യത്തെ ഭാഗികമായി അംഗീകരിച്ചിരിക്കുകയാണ് എയർ ഇന്ത്യ ഇപ്പോൾ .

12 വയസ്സിന് താഴെയുള്ളവർക്ക് 750 ഉം അതിന് മുകളിൽ 1500 ദിർഹവുമാക്കിയാണ് എയർ ഇന്ത്യ ഏഗീകരിച്ച നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്ലോബൽ പ്രവാസി അസോസിയേഷൻ അടക്കമുള്ള നിരവധി പ്രവാസി സംഘടനകളുടെ നിരന്തരമായ പ്രതിഷേധങ്ങളും ,ആവശ്യപ്പെടലുകളും മൂലമാണ് എയർ ഇന്ത്യ ഇങ്ങനെയൊരു തീരുമാനത്തിൽ എത്തിയിരിക്കുന്നത് .

മൃതദേഹത്തെ തൂക്കി വിലയിട്ടിരുന്ന രീതി മാറ്റിയാണ് ഏകീകരിച്ച നിരക്ക് പ്രഖ്യാപിച്ചിട്ടുള്ളത് .എന്നാൽ ഇതിന്റെ കൂടെ ഡെത്ത് സർട്ടിഫിക്കറ്റ് ,എംബാമിങ് ,മൃതദേഹത്തെ വഹിക്കാനുള്ള പെട്ടി ,ആംബുലൻസ് ചിലവ് ,കൂടെ പോകുന്നവരുടെ ടിക്കറ്റ് എന്നിവയുടെ ചിലവുകൾ എഗീകരിച്ച നിരക്കിൽ പെടുന്നില്ല .ഈ ചിലവുകൾ കണക്കിലെടുക്കുമ്പോൾ ഒരു മൃതദേഹത്തിന് ഏകദേശം 5 ,500 ദിര്ഹമോളം ചിലവ് വരുന്നതാണ് .

ഈ സാഹചര്യത്തിൽ എയർ ഇന്ത്യ മുന്നോട്ടുവെച്ച തീരുമാനം പ്രവാസികൾക്ക് നേരിയ ആശ്വാസം നല്കുന്നുവെങ്കിലും മൃതദേഹങ്ങളോട് കാണിക്കേണ്ട ആദരവിന്റെ അടിസ്ഥാനത്തിലും ,രാജ്യത്തിൻറെ സമ്പദ്ഘടനയുടെ വളർച്ചയിൽ പ്രവാസികൾ വഹിക്കുന്ന സുപ്രധാനമായ പങ്ക് കണക്കിലെടുത്തും മറ്റു രാജ്യങ്ങൾ പോലെ മൃതദേഹം തീർത്തും സൗജന്യമായി നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കാൻ വിമാന കമ്പനികളും ,സർക്കാരും ഒന്നിച്ചു സന്നദ്ധമാവണമെന്നും സലാം പാപ്പിനിശ്ശേരി പറഞ്ഞു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts