fbpx
കായികം

ഏഷ്യൻ കപ്പ്: ഇന്ത്യയ്ക്ക് തകർപ്പൻ ജയം; ഗോളിൽ മെസ്സിയെ പിന്നിലാക്കി ഛേത്രി

അബുദാബി:എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ഇന്ത്യക്ക് ചരിത്രവിജയം. 55 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഏഷ്യന്‍കപ്പില്‍ വിജയിക്കുന്നത്. ഛേത്രി നേടിയ ഇരട്ട ഗോളില്‍ ഇന്ത്യ തായ്ലന്‍ഡിനെ 4-1 ന് പരാജയപ്പെടുത്തുകയായിരുന്നു. അനുരുദ്ധ് ഥാപ്പ , ജെജെ ലാൽ പെക്യുല എന്നിവരും ഓരോ ഗോളുകൾ നേടി

ഇരട്ട ഗോള്‍ നേടിയതോടെ ദേശീയ ടീമിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന, നിലവില്‍ കളിക്കുന്ന, താരങ്ങളുടെ പട്ടികയില്‍ അര്‍ജന്‍റീനയുടെ ലയണല്‍ മെസ്സിയെ ഛേത്രി മറികടന്നു. ഛേത്രിക്ക് 66 ഗോളുകളാണുള്ളത്. മെസ്സിക്ക് 65 ഗോളുകളും.

85 ഗോളുകളുമായി പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പട്ടികയില്‍ ഒന്നാമത് ഉള്ളത്

error: Content is protected !!