കൊളംബോ ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി

M.A. Yusuf Ali meets with the Governor of Colombo

ദുബായ്: യു.എ.ഇ.യിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന കൊളംബോ ഗവർണ്ണർ ഹാനിഫ്‌ യൂസഫുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി. യൂസഫലിയുടെ ദുബായിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോവിലും മറ്റ് പട്ടണങ്ങളിലും ലുലു ഹൈപ്പർ മാർക്കറ്റുകൾ സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ ചർചയിൽ ആരാഞ്ഞു. പ്രതിസന്ധികൾ അതിജീവിച്ച് മുന്നേറുന്ന കാഴ്ചയാണ് ഇപ്പോൾ ശ്രീലങ്കയിൽ കാണാൻ സാധിക്കുന്നതെന്ന് ഗവർണർ ഹാനിഫ്‌ യൂസഫ് പറഞ്ഞു. റീട്ടെയിൽ മേഖലയിൽ മികച്ച സാധ്യതകളാണ് രാജ്യത്ത് നിലനിൽക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾക്കായി ലുലു ഉന്നത ഉദ്യോഗസ്ഥരുടെ ഒരു ടീം അടുത്ത് തന്നെ ശ്രീലങ്ക സന്ദർശിക്കുമെന്ന് യൂസഫലി വ്യക്തമാക്കി. കൊളംബോയിൽ നിലവിൽ ലുലു ഗ്രൂപ്പിന് ഭക്ഷ്യ സംസ്കരണ ലോജിസ്റ്റിക്സ് കേന്ദ്രമുണ്ട്.

യു.എ.ഇ.യിലെ ശ്രീലങ്കൻ സ്ഥാനപതി ആരുഷ കുരായ്, മുൻ മുൻ സ്ഥാനപതി ഉദയ ഇന്ദ്രരത്ന, ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ. സലീം, ലുലു ഇൻ്റർനാഷണൽ ഹോൾഡിംഗ്സ് ഡയറക്ടർ ഏ.വി. ആനന്ദ് റാം എന്നിവരും സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!