മിഡിൽ ഈസ്റ്റ് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള യു.എസ്-ഇറാൻ കരാർ നടപ്പിലാക്കുന്നതിനായുള്ള സാങ്കേതികതല ചർച്ചകൾ നാളെ ജൂൺ 21 ഞായറാഴ്ച സ്വിറ്റ്സർലൻഡിൽ വെച്ച് നടക്കുമെന്ന് പാകിസ്ഥാൻ അറിയിച്ചു.
‘ഇസ്ലാമാബാദ് ധാരണാപത്രം ഒപ്പുവെച്ചതിന്റെ തുടർച്ചയായി, ജൂൺ 21-ന് സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്കിൽ (Burgenstock) സാങ്കേതികതല ചർച്ചകൾ നടക്കും,’ എന്ന് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യു.എസ്, ഇറാൻ പ്രതിനിധികൾക്കൊപ്പം പാകിസ്ഥാൻ, ഖത്തർ മധ്യസ്ഥരും ഈ ചർച്ചകളിൽ പങ്കെടുക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.






