ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയ 12-നും ഇൻഡസ്ട്രിയൽ ഏരിയ 13-നും ഇടയിലുള്ള റോഡുകളിൽ താൽക്കാലിക ഗതാഗത നിയന്ത്രണവും വഴിതിരിച്ചുവിടലും ഏർപ്പെടുത്തുന്നതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (SRTA) അറിയിച്ചു.
പ്രദേശത്തെ റോഡ് അറ്റകുറ്റപ്പണികളും ഇൻഫ്രാസ്ട്രക്ചർ വികസനവും വേഗത്തിലാക്കാനും, ഭാവിയിൽ സുഗമമായ ഗതാഗതം ഉറപ്പാക്കാനുമാണ് ഈ നടപടി.ഈ താൽക്കാലിക ഗതാഗത മാറ്റം നാളെ 2026 ജൂൺ 30 ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും. 2026 ഓഗസ്റ്റ് 30 ഞായറാഴ്ച വരെ ഈ നിയന്ത്രണം തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
റോഡ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന ഈ കാലയളവിൽ വാഹനമോടിക്കുന്നവർ ട്രാഫിക് മാനേജ്മെന്റ് പ്ലാൻ പ്രകാരം അനുവദിച്ചിട്ടുള്ള ബദൽ മാർഗ്ഗങ്ങൾ (Alternative routes) ഉപയോഗിക്കേണ്ടതാണ്.
ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സുരക്ഷിത യാത്ര ഉറപ്പാക്കാനും നിർദ്ദേശിച്ചിട്ടുള്ള സൈൻ ബോർഡുകളും റോഡ് സുരക്ഷാ നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്ന് അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.






