യു.എ.ഇയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുന്നത് തടയാൻ അതീവ സുരക്ഷിതമായ ഐഡന്റിറ്റി വെരിഫിക്കേഷൻ (Identity verification) സംവിധാനങ്ങളും എ.ഐ സാങ്കേതികവിദ്യയും (AI-powered technologies) സോഷ്യൽ മീഡിയ കമ്പനികൾ നിർബന്ധമായും ഏർപ്പെടുത്തണമെന്ന് പുതിയ നിർദ്ദേശം.
യു.എ.ഇയിൽ കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കടുത്ത നിയന്ത്രണങ്ങളും നിർദ്ദേശങ്ങളുമായി യു.എ.ഇ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (TDRA). ഇന്ന് ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച പുതിയ പ്രഖ്യാപനം ഉണ്ടായത്.
പുതിയ മന്ത്രിസഭാ ഉത്തരവ് പ്രകാരം, പ്രായപൂർത്തിയാകാത്ത കുട്ടികൾ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുന്നത് തടയാൻ അതീവ സുരക്ഷിതമായ ഐഡന്റിറ്റി വെരിഫിക്കേഷൻ (Identity verification) സംവിധാനങ്ങളും എ.ഐ സാങ്കേതികവിദ്യയും (AI-powered technologies) സോഷ്യൽ മീഡിയ കമ്പനികൾ നിർബന്ധമായും ഏർപ്പെടുത്തണം.
നിലവിലുള്ള അക്കൗണ്ടുകൾ കൃത്യമായി നിരീക്ഷിക്കാനും, പ്രായപരിധി പാലിക്കാത്ത അക്കൗണ്ടുകൾ കണ്ടെത്തി ബ്ലോക്ക് ചെയ്യാനും കമ്പനികൾ ബാധ്യസ്ഥരാണ്.
ഈ പുതിയ നിയമങ്ങൾ പാലിക്കാത്ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കെതിരെ യു.എ.ഇ കർശനമായ നടപടികൾ സ്വീകരിക്കും. നിയമലംഘനം നടത്തുന്ന ആപ്പുകൾ യു.എ.ഇയിൽ ഭാഗികമായോ അല്ലെങ്കിൽ പൂർണ്ണമായോ നിരോധിക്കാനും (Platform blocking) വൻ തുക പിഴ ഈടാക്കാനും അധികൃതർക്ക് പൂർണ്ണ അധികാരമുണ്ടായിരിക്കും.
പുതിയ സുരക്ഷാ മാനദണ്ഡങ്ങളും സാങ്കേതിക മാറ്റങ്ങളും തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ നടപ്പിലാക്കാൻ സോഷ്യൽ മീഡിയ കമ്പനികൾക്ക് 12 മാസത്തെ സമയം (ഒരു വർഷം) അനുവദിച്ചിട്ടുണ്ട്.






