ഷാർജയിൽ പിടിച്ചെടുത്ത വാഹനങ്ങൾ ദിവസത്തിനകം തിരിച്ചെടുത്തില്ലെങ്കിൽ പൊതുലേലത്തിൽ വിൽക്കുമെന്ന് ഷാർജ മുൻസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.
വിവിധ നിയമലംഘനങ്ങളെ തുടർന്ന് ഷാർജ സിറ്റി മുൻസിപ്പാലിറ്റി പിടിച്ചെടുക്കുകയും ആറ് മാസത്തിലേറെയായി ഉടമസ്ഥർ ആവശ്യമായ നടപടികൾ പൂർത്തിയാക്കി റിലീസ് ചെയ്യാതിരിക്കുകയും ചെയ്യുന്ന വാഹനങ്ങൾ, കനത്ത യന്ത്രസാമഗ്രികൾ (Machinery), മോട്ടോർ സൈക്കിളുകൾ, സൈക്കിളുകൾ എന്നിവ തിരിച്ചെടുക്കാനാണ് മുൻസിപ്പാലിറ്റി നിർദ്ദേശം നൽകിയിരിക്കുന്നത്.
ഔദ്യോഗിക അറിയിപ്പ് വന്ന് നാല് ദിവസത്തിനകം ബന്ധപ്പെട്ട വകുപ്പുമായി ബന്ധപ്പെടണം. 2026 ജൂലൈ 9-നകം ഉടമസ്ഥർ അവകാശവാദം ഉന്നയിക്കാത്ത വാഹനങ്ങൾ പൊതുലേലത്തിൽ (Public auction) വിൽക്കുമെന്ന് മുൻസിപ്പാലിറ്റി വ്യക്തമാക്കി.
വാഹനങ്ങൾ പിടിച്ചെടുക്കാനുണ്ടായ കാരണങ്ങൾ പരിഹരിച്ച് അവ തിരികെ വാങ്ങുന്നതിനായി ഉടമസ്ഥർ ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 5-ൽ (Industrial Area 5) ഉള്ള ഇൻസ്പെക്ഷൻ ആൻഡ് കൺട്രോൾ ഡിപ്പാർട്ട്മെന്റുമായാണ് ബന്ധപ്പെടേണ്ടത്.





