അബുദാബി സായിദ് മിലിട്ടറി സിറ്റിയിലെ ഒരു വെയർഹൗസിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി : ആർക്കും പരിക്കില്ല

Fire at a warehouse in Abu Dhabi's Zayed Military City brought under control; no injuries reported.

അബുദാബി സായിദ് മിലിട്ടറി സിറ്റിയിലെ ഒരു വെയർഹൗസിൽ (ആയുധപ്പുര/സംഭരണശാല) ഇന്ന് ജൂലൈ 13ന് ഉണ്ടായ തീപിടിത്തം യുഎഇ സായുധ സേനയിലെ അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണവിധേയമാക്കി.

ഒരു വെയർഹൗസിനുള്ളിലെ ചില മരക്കഷ്ണങ്ങളും പഴയ വെടിക്കോപ്പുകളും കത്തിയതാണ് തീപിടിത്തത്തിന് കാരണമായതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.

തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾക്കും വാർത്തകൾക്കുമായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കാൻ പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർത്ഥിച്ചു.

തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ഉടനടി പുറത്തുവിട്ടിട്ടില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!