5 വർഷത്തിനുള്ളിൽ രാജ്യം എത്ര തവണ വേണമെങ്കിലും സന്ദർശിക്കാൻ കഴിയുന്ന പുത്തൻ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയുമായി ദുബായ്
പുതിയ അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയുടെ ഏറ്റവും വലിയ പ്രത്യേകത, ഇതിലൂടെ വിദേശികൾക്ക് യു.എ.ഇയിലുള്ള ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പ്രാദേശിക സ്പോൺസർഷിപ്പ് (Local sponsor or host) ഇല്ലാതെ തന്നെ വിസയ്ക്ക് അപേക്ഷിക്കാം എന്നതാണ്.
ഈ ദീർഘകാല വിസ അനുവദിക്കപ്പെടുന്ന യോഗ്യരായ യാത്രക്കാർക്ക് അഞ്ച് വർഷത്തെ വിസാ കാലാവധിക്കുള്ളിൽ എത്ര തവണ വേണമെങ്കിലും യു.എ.ഇയിലേക്ക് പ്രവേശിക്കാനും അവിടെ നിന്ന് മടങ്ങാനും സാധിക്കും.
യു.എ.ഇ ഇടയ്ക്കിടെ സന്ദർശിക്കുന്ന ബിസിനസുകാർക്കും, അവിടെയുള്ള കുടുംബങ്ങളെ കാണാൻ പോകുന്നവർക്കും, കൂടുതൽ സമയം എടുത്ത് യു.എ.ഇ കാണാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്കും ഏറെ ഗുണം ചെയ്യുന്നതാണ് ഈ പുതിയ വിസാ നയം.






